
കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം എന്നത് കൊടിയതുരില്‍ നിന്നും ഖത്തറിലേക്ക് ജോലി ആവശ്യത്തിനായി എത്തിയവരുടെ ഒരു കൂട്ടായ്മയാണ്. കൊടിയത്തൂര്‍ എന്നത് കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്തുള്ള ഒരു മനോഹരമായ ഗ്രാമമാണ്. കേരളത്തിന്‍റെ സാംസ്കാരികവും ചരിത്രപരവുമായ മേഖലകളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയ ഗ്രാമം. ഒരു നൂറ്റാണ്ടോളം ഇസ്ലാമിന്‍റെ കോട്ട എന്ന് അറിയപ്പെട്ടിരുന്ന ഗ്രാമം കൂടിയാണ് കൊടിയത്തൂര്‍.
പിന്നോക്കക്കാരുടെ ക്ഷേമത്തിന് വേണ്ടി ആരംഭിച്ച ഒരു കൂട്ടായ്മയാണ് KASF. അതിലെ മെമ്പര്‍മാരുടെ ഒരുമയുടെ ശക്തിയാല്‍ ഈ കൂട്ടായ്മ വളരെ വേഗം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. അശരണര്‍ക്ക് ഒരു കൈത്താങ്ങായി സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്ന കാര്യത്തില്‍ ഇത് വരെ KASF നു വളരെ വിജയകരമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. പാവപ്പെട്ടര്‍ക്ക് സഹായങ്ങള്‍ എത്തിക്കല്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കല്‍, വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കല്‍, ചികിത്സ സഹായങ്ങള്‍, ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ എത്തിച്ചു കൊടുക്കല്‍ തുടങ്ങിയ ധാരാളം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ KASF ഒരു വീഴ്ചയും കൂടാതെ നടത്തി വരുന്നു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഞങ്ങള്‍ മാസം തോറും സ്കോളര്‍ഷിപ് നല്‍കുന്നു .പഠിക്കുന്ന കോഴ്സിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പ്രത്യേക വിഭകങ്ങലക്കിയാണ് സ്കോളര്‍ഷിപ് വിതരണം നടത്തുന്നത്. ഇപ്പോള്‍ ഏകദേശം 50 കുട്ടികള്‍ക്ക് ന്തങ്ങള്‍ സ്കോളര്‍ഷിപ് നല്‍കിയിട്ടുണ്ട്.